ഡബ്ലിൻ: നികുതിയ്ക്ക് ശേഷമുള്ള വരുമാനത്തിൽ നേട്ടം കൊയ്ക് ഡബ്ലിൻ, കോർക്ക് വിമാനത്താവളം. കഴിഞ്ഞ വർഷം നികുതിയ്ക്ക് മുൻപുള്ള ഇരു വിമാനത്താവളങ്ങളുടെയും ലാഭം 230 മില്യൺ യൂറോ ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 2025 ഇരു വിമാനത്താവളങ്ങളെ സംബന്ധിച്ചും ഏറെ തിരക്കേറിയ വർഷം ആയിരുന്നു. ഇതാണ് വരുമാന വർധനവിന് കാരണം ആയത്.
കഴിഞ്ഞ വർഷം ഇരു വിമാനത്താവളങ്ങളും വഴി 39.9 മില്യൺ യാത്രികരാണ് കടന്ന് പോയിട്ടുള്ളത്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ സംഖ്യയാണ് ഇതെന്ന് ഡിഎഎ അറിയിച്ചു.
Discussion about this post

