ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യം അതിശക്തമായ മഴ. ഇതേ തുടർന്ന് ഇന്നും നാളെയും വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് പ്രഖ്യാപിച്ചു. അതേസമയം മഴയുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്നാണ് മെറ്റ് ഐറാൻ നൽകുന്ന മുന്നറിയിപ്പ്.
കാർലോ, കിൽക്കെനി, വെക്സ്ഫോർഡ്, വിക്ലോ, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ യെല്ലോ വാണിംഗ് നിലവിൽവരും. ഇത് അർദ്ധരാത്രി വരെ തുടരും. ഈ മണിക്കൂറുകളിൽ വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ സാധ്യതയുണ്ട്.
കാർലോ,ഡബ്ലിൻ, കിൽഡെയർ, കിൽക്കെന്നി, ലാവോയിസ്, ലൗത്ത്, മീത്ത്, ഓഫ്ലേ, വെസ്റ്റ്മീത്ത്, വെക്സ്ഫോർഡ്, വിക്ലോ, കോർക്ക്, ടിപ്പററി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് നാളെ യെല്ലോ വാണിംഗ് ഉള്ളത്.

