ഡബ്ലിൻ: അയർലൻഡിൽ ഈ വാരം അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് മെറ്റ് ഐറാൻ. മഴ സജീവമായിരിക്കും. അതിനാൽ ചൂട് കുറഞ്ഞ കാലാവസ്ഥയായിരിക്കും ഈ വാരം മുഴുവനും അനുഭവപ്പെടുക. തണുത്ത കാറ്റും ഈ വാരത്തിന്റെ പ്രത്യേകതയാണ്.
മഞ്ഞ് മൂടിയ കാലാവസ്ഥയോടെയായിരിക്കും ഇന്നത്തെ ദിനം ആരംഭിക്കുക. പിന്നീട് തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടും. എന്നാൽ ഉച്ചയോടെ തെക്ക് ഭാഗത്ത് നിന്നും ശക്തമായ കാറ്റ് അനുഭവപ്പെടും. ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയും ലഭിക്കും. പകൽ നേരങ്ങളിൽ 19 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും താപനില അനുഭവപ്പെടുക.
Discussion about this post

