ഡബ്ലിൻ: ഡബ്ലിനിൽ ഡാർട്ട്, കമ്യൂട്ടർ, എന്റർപ്രൈസ് റെയിൽ സർവ്വീസുകളിൽ തടസ്സം നേരിടും. റെയിൽ ഐറാനാണ് ഇക്കാര്യം അറിയിച്ചത്. റാഹേനി പ്രദേശത്തെ ഓവർഹെഡ് ലൈനുകളിൽ സാങ്കേതിക തകരാർ സംഭവിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിലാണ് സേവനങ്ങൾക്ക് തടസ്സം നേരിടുന്നത്.
ഹൗത്തിൽ നിന്നും ക്ലോണ്ടാർഫ് റോഡിലേക്കുള്ള ഡാർട്ട് സർവ്വീസുകൾ റദ്ദാക്കി. ഇതിന് പുറമേ ഹൗത്ത് ജംഗ്ഷനിൽ നിന്ന് കനോലിയിലേക്കുള്ള വടക്കൻ കമ്മ്യൂട്ടർ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ബെൽഫാസ്റ്റിലേക്കുള്ള എന്റർപ്രൈസ് ട്രെയിൻ സർവീസുകളും ഉണ്ടാകില്ല. ഇതിന് പകരമായി കനോലിയിൽ നിന്നും ദ്രോഗെഡയിലേക്ക് ബസ് സർവ്വീസ് ഒരുക്കിയിട്ടുണ്ട്. ഏകദേശം 20,000 യാത്രികരെ ആയിരിക്കും തടസ്സം ബാധിക്കുക.

