ഒഫാലി: കൗണ്ടി ഒഫാലിയിൽ പുതിയ ബാറ്ററി സ്റ്റോറേജ് സംവിധാനവുമായി ബന്ധപ്പെട്ട പദ്ധതി പ്രഖ്യാപിച്ച് ടെക് ഭീമനായ ഗൂഗിൾ. എനർജി സ്റ്റോറേജ് കമ്പനിയായ എനർജി ഡോമുമായി ചേർന്നാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. കൗണ്ടിയിലെ റോഡെ മേഖലയാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്.
പ്രദേശത്ത് നേരത്തെ താപവൈദ്യുതി നിലയം സ്ഥിതി ചെയ്തിരുന്നു. ഇവിടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. എനർജി ഡോം അതിന്റെ സ്വന്തം CO2 ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ സംവിധാനം രൂപീകരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

