മീത്ത്: നാവനിൽ പുതിയ നഗരവികസന പദ്ധതിയുമായി മീത്ത് കൗണ്ടി കൗൺസിൽ. ഇതിനായുള്ള മാസ്റ്റർപ്ലാൻ ആരംഭിച്ചു. പ്രദേശത്തെ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വികസനത്തിനായി പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ബിൽഡിംഗ് ഡിസൈൻ പാർട്ണർഷിപ്പുമായി ചേർന്നാണ് മാസ്റ്റർ പ്ലാൻ കൗൺസിൽ വികസിപ്പിച്ചിരിക്കുന്നത്. നാവൻ സെൻട്രൽ റെയിൽ സ്റ്റേഷനും സിവിക് പ്ലാസയും ഉൾപ്പെടുന്നതാണ് പുതിയ നഗരവികസന പദ്ധതി. നാവൻ നഗരത്തിന്റെ വിപുലീകരണം, സുസ്ഥിര ഗതാഗതം, വാണിജ്യം, റെസിഡൻഷ്യൽ വികസനം എന്നിവ സംയോജിപ്പിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.
Discussion about this post