ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അനധികൃതമായി താമസിക്കുന്നവർക്ക് എട്ടിന്റെ പണി. ഇത്തരക്കാരെ താമസസ്ഥലങ്ങളിൽ റെയ്ഡ് നടത്തിക്കണ്ടെത്താനും നാടുകടത്താൻ ഉത്തരവിട്ടവരെ ബ്ലോക്കിന് പുറത്തുള്ള മൂന്നാം രാജ്യങ്ങളിലേക്ക് അയക്കുന്നതിനും നിയമ നിർമ്മാണം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ആലോചന. അധികം വൈകാതെ തന്നെ ഇത് നിയമമാകുമെന്നും റിപ്പോർട്ടുകളുണ്ട്.
യൂറോപ്യൻ യൂണിയനിൽ കുടിയേറ്റനയങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിയമം കൊണ്ടുവരുന്നത്. കഴിഞ്ഞ വർഷം തന്നെ യൂറോപ്യൻ കമ്മീഷൻ ഇത് സംബന്ധിച്ച നിയമ നിർമ്മാണം വേണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു. കാലാവധി കഴിഞ്ഞിട്ടും യൂറോപ്യൻ രാജ്യങ്ങളിൽ അനധികൃതമായി താമസിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇത് തടയുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

