ഡെറി: ഡെറിയിൽ ആയുധശേഖരം പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ പ്രതിയ്ക്ക് ജാമ്യം നൽകാൻ വിസമ്മതിച്ച് കോടതി. റോസ്നാഗല്ലിയാഗിൽ നിന്നുള്ള 58 കാരനായ പാട്രിക് ജെയിംസ് കോളെറ്റിനാണ് ജാമ്യം നിഷേധിച്ചത്. റൊമാനിയൻ എകെഎം അസോൾട്ട് റൈഫിളും വെടിയുണ്ടകളും കൈവശം വച്ച കുറ്റത്തിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പിതാവിനെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജെയിംസ് കോടതിയെ സമീപിച്ചത്. ബെൽഫാസ്റ്റ് ക്രൗൺ കോടതിയെ ആയിരുന്നു അദ്ദേഹം സമീപിച്ചിരുന്നത്. എന്നാൽ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
Discussion about this post

