ഡെറി: കൗണ്ടി ഡെറിയിൽ കുടുംബത്തിന് നേരെ വംശീയ ആക്രമണം. സ്ട്രാത്ത്ഫോയിൽ മേഖലയിൽ ആയിരുന്നു സംഭവം. കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
കഴിഞ്ഞ ഒരാഴ്ചയായി കുടുംബം വംശീയ ആക്രമണം നേരിടുന്നുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വീടിന് നേരെ പ്രതികൾ ചെളി വാരി എറിയുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്തു. ഇതിന് പുറമേ വീടിന് നേരെ വാട്ടർ ബലൂൺ ഉപയോഗിച്ച് പ്രതികൾ ബുദ്ധിമുട്ട് സൃഷ്ടിച്ചതായും പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ 12 മാസത്തിനിടെ 1,507 വംശീയ കുറ്റകൃത്യങ്ങളും 2,367 വംശീയ ആക്രമണങ്ങളും ആണ് വടക്കൻ അയർലൻഡിൽ റിപ്പോർട്ട് ചെയ്തത്.
Discussion about this post

