ബെൽഫാസ്റ്റ്: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത സംഭവത്തിൽ പിഎസ്എൻഐ ഓഫീസർ അറസ്റ്റിൽ. ഓംബുഡ്സ്മാൻ ചീഫ് കോൺസ്റ്റബിൾ നൽകിയ നിർദ്ദേശത്തിന് പിന്നാലെയായിരുന്നു അറസ്റ്റ്. വ്യാഴാഴ്ച ഉദ്യോഗസ്ഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് ഓംബുഡ്സ്മാൻ സ്ഥിരീകരിച്ചിട്ടുണ്ട്.
ഔദ്യോഗിക പദവി ലൈംഗികമായ ഉദ്ദേശങ്ങൾക്കായി ഉപയോഗിച്ചുവെന്നാണ് പോലീസ് ഉദ്യോഗസ്ഥനെതിരായ കണ്ടെത്തൽ. ഇത് സംബന്ധിച്ച പരാതി ലഭിച്ചതോടെ ഓംബുഡ്സ്മാൻ അന്വേഷണം ആരംഭിക്കുകയായിരുന്നു. പിന്നാലെ പിഎസ്എൻഐ ഉദ്യോഗസ്ഥൻ ഒളിവിൽ പോയി. പിന്നീട് വ്യാഴാഴിച്ച ഇയാളെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

