ഡബ്ലിൻ: അടിമുടി മാറ്റത്തിനൊരുങ്ങി അയർലന്റിലെ കോർക്ക് വിമാനത്താവളം. വിമാനത്താവളത്തിന്റെ വികസനത്തിനായി 200 മില്യൺ യൂറോയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. ഇവിടേയ്ക്ക് എത്തുന്ന യാത്രികരുടെ എണ്ണം വർദ്ധിപ്പിക്കുക ലക്ഷ്യമിട്ടാണ് നടപടി.
നിരവധി ചെറുപദ്ധതികൾ അടങ്ങുന്ന ബൃഹത് പദ്ധതിയാണ് നടപ്പിലാക്കുന്നത്. ചെറുപദ്ധതികളുടെ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. അടുത്ത എട്ട് വർഷത്തിനുള്ളിൽ വിമാനത്താവളത്തെ പ്രതിദിനം അഞ്ച് ദശലക്ഷം യാത്രികരെ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തമാക്കുന്നതിനുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തുകയാണ് വികസനപദ്ധതി ലക്ഷ്യമിടുന്നത്.
Discussion about this post

