ഡബ്ലിൻ: ഫിയന്ന ഫെയിലിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട് ഡബ്ലിൻ ഗാലിക് ഫുട്ബോൾ മാനേജർ ജിം ഗാവിൻ. ഇന്നലെ പാർലമെന്ററി പാർട്ടിയുടെ രഹസ്യ വോട്ടിംഗിൽ ഫിയന്ന ഫെയിലിന്റെ എംഇപിയും മുൻ മന്ത്രിയുമായ ബില്ലി കെല്ലഹറിനെ പരാജയപ്പെടുത്തിയതോടെയാണ് ജിം ഗാവിൻ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായത്. തിരഞ്ഞെടുപ്പിൽ ഗാവിൻ 41 വോട്ടുകൾ നേടിയപ്പോൾ ബില്ലി 29 എന്ന സംഖ്യയിൽ ഒതുങ്ങി.
ഫിയന്ന ഫെയ്ലിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാവൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ജിം ഗാവിൻ പറഞ്ഞു. തനിക്കും തന്റെ കുടുംബത്തിനും ലഭിച്ച വലിയ ബഹുമതിയാണ് ഇത്. തന്റെ ജീവിതം തന്നെ മത്സരങ്ങളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. എന്നാൽ ഇതുവരെ പങ്കെടുത്തതിൽവച്ച് കഠിനമായ മത്സരമാണ് ഇതെന്ന് കരുന്നു. പാർലമെന്ററി പാർട്ടിയിൽ നിന്നും വലിയ പിന്തുണ ലഭിച്ചെന്നും ഗാവിൻ അഭിപ്രായപ്പെട്ടു.

