ഡബ്ലിൻ: ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെ ചീരയും മിക്സ്ഡ് ലീവ്സും തിരിച്ചുവിളിച്ചു. മക്കോർമാക്ക് ഫാമിലിയുടെ ഉത്പന്നങ്ങളാണ് വിപണിയിൽ നിന്നും തിരിച്ചു വിളിച്ചത്. ലിസ്റ്റീരിയയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യം ആണ് കണ്ടെത്തിയിരിക്കുന്നത്.
ഐറിഷ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടേത് ആണ് നടപടി. മുകളിൽ പറഞ്ഞ ഉത്പന്നങ്ങൾ കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വിൽപ്പന നടത്തരുതെന്ന് കടകൾക്കും മുന്നറിയിപ്പ് ഉണ്ട്.
അതേസമയം ലിസ്റ്റീരിയ ബാക്ടീരികളുടെ സാന്നിദ്ധ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം മിക്സ്ഡ് ലീവ്സ് തിരിച്ച് വിളിച്ചിരുന്നു. ചോയ്സ് മാർക്കെറ്റ് മിക്സ്ഡ് ലീവ്സിനെതിരെയാണ് നടപടി സ്വീകരിച്ചത്.
Discussion about this post

