ക്ലെയർ: ക്ലെയറിലെ വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഓഡി കാറിനെക്കുറിച്ചുള്ള വിവരങ്ങൾ തേടി പോലീസ്. കാറിനെക്കുറിച്ച് എന്തെങ്കിലും വിശദാംശങ്ങൾ അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. കറുത്ത നിറത്തിലുള്ള ഓഡി എ3 കാറുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളാണ് പോലീസ് ശേഖരിക്കുന്നത്.
എനിസിലെ ഡൺ നാ ഹിൻസെ എസ്റ്റേറ്റിൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. പ്രദേശത്തെ വീടിന് നേരെ പ്രതികൾ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. ഇഓഡി എ3 കാറിലായിരുന്നു പ്രതികൾ എത്തിയത്. പിന്നീട് ഈ കാർ ഗരുറാഗിൽ കത്തിനശിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ മാസം 24 മുതൽ 26 വരെയുള്ള തിയതികളിൽ കാർ കണ്ടവർ എത്രയും വേഗം വിവരങ്ങൾ പോലീസിന് കൈമാറണം. ക്ലോറീൻ, എനിസ്റ്റിമോൺ, ഗരുറാഗി, ക്രാഗ്രോയിൽ എന്നിവിടങ്ങളിലൂടെ വാഹനത്തിൽ യാത്ര ചെയ്തവർ കാറിന്റെ ഡാഷ് ക്യാം ദൃശ്യങ്ങൾ പരിശോധിക്കേണ്ടതാണ്.

