ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ റെസ്റ്റോറന്റിൽ കയറി യുവാവ് വംശീയ അധിക്ഷേപം നടത്തിയതായി പരാതി. വെള്ളിയാഴ്ച ആയിരുന്നു സംഭവം. ബെൽഫാസ്റ്റിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റ് മേഖലയിലെ റെസ്റ്റോറന്റിൽ ആയിരുന്നു യുവാവ് എത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
റെസ്റ്റോറന്റിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് അവിടെ നിന്നും വംശീയ അധിക്ഷേപം നടത്തുകയായിരുന്നു. ഇതിന് ശേഷം റെസ്റ്റോറന്റിലെ ഫയർ എക്സ്റ്റിംഗ്വുഷർ എടുത്ത് അവിടെ ഭക്ഷണം കഴിക്കുകയായിരുന്ന ആളുകൾക്ക് നേരെ പ്രയോഗിച്ചു. ശേഷം ഇവിടെ നിന്നും ഡഡ്ലി സ്ട്രീറ്റിലെത്തി വംശീയ അധിക്ഷേപം കലർന്ന പ്രസ്താവനകൾ നടത്തുകയായിരുന്നു. റെസ്റ്റോറന്റിൻെ വാതിലിനും ഇയാൾ കേടുപാടുകൾ ഉണ്ടാക്കി. പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു.

