ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടം. യുവാവിന് ജീവൻ നഷ്ടമായി. മൂന്ന് പേർക്ക് പരിക്കേറ്റു. അതേസമയം കഴിഞ്ഞ മണിക്കൂറുകൾക്കിടെ രാജ്യത്തുണ്ടായ അപകടങ്ങളിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്.
ശനിയാഴ്ച രാത്രി 9 മണിയോടെ ബാലിമഗനിലെ കിന്നിഗോ ക്രോസിൽ ആയിരുന്നു സംഭവം. യുവാവ് സഞ്ചരിച്ചിരുന്ന വാഹനവും മറ്റൊരു വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇതിൽ സാരമായി പരിക്കേറ്റ 20 കാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ കൗമാരക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post

