ഡബ്ലിൻ: നികുതി വരുമാനത്തിൽ നേട്ടം കൊയ്ത് അയർലൻഡ്. ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 1.2 ശതമാനം അധിക നികുതിവരുമാനമാണ് അയർലൻഡ് സ്വന്തമാക്കിയത്. ആറ് മാസത്തിനിടെ 50 ബില്യൺ യൂറോയാണ് സർക്കാരിന്റെ ഖജനാവിൽ എത്തിയത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 547 മില്യൺ യൂറോയുടെ അധികനേട്ടം ഉണ്ടായിട്ടുണ്ട്. ബജറ്റിന് മുന്നോടിയായി പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരങ്ങൾ. അയർലൻഡിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തുപകരുന്നതാണ് ഈ ധനശേഖരം. അതേസമയം ഇക്കുറി ഇന്ധന എക്സൈസ് നികുതിയിൽ സർക്കാരിന് കുറവുണ്ടായിട്ടുണ്ട്. ഇന്ധനവിലയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ഇളവുകളാണ് ഇതിന് കാരണമായത്.
Discussion about this post

