ന്യൂറി: ന്യൂറിയിൽ വാഹനങ്ങൾക്ക് തീയിട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾക്കായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചുവരികയാണ്.
ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ന്യൂറിയിലെ ബിസിനസ് യാർഡിലെ ചാൻസലേഴ്സ് റോഡ് ഏരിയയിൽ വച്ചായിരുന്നു വാഹനങ്ങൾക്ക് തീപിടിച്ചത്. വാഹനങ്ങൾ തീപടർന്നതായി വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു. അഞ്ച് വാഹനങ്ങളിൽ ആയിരുന്നു തീ പടർന്നത്. ഇതിൽ 4 വാഹനങ്ങൾ പൂർണമായി കത്തി. വാഹനങ്ങൾക്ക് ആരോ തിയിട്ടതാണെന്നാണ് സംശയിക്കുന്നത്.
Discussion about this post

