ബെൽഫാസ്റ്റ്: ഗായിക കാറ്റി സിംപ്സണിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഉണ്ടായ പരാജയത്തിൽ മാപ്പ് പറഞ്ഞ് പോലീസ്. കഴിഞ്ഞ ദിവസം വടക്കൻ അയർലൻഡിലെ നീതിന്യായ വകുപ്പ് നിയോഗിച്ച ഡോ. ഡാൻ മെലിയയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ആയിരുന്നു അന്വേഷണ സംഘം മാപ്പ് പറഞ്ഞത്.
അന്വേഷണത്തിൽ വന്ന വീഴ്ചകളും പരാജയങ്ങളും സേന അംഗീകരിക്കുന്നുവെന്ന് പിഎസ്എൻഐ അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ഡേവി ബെക്ക് പറഞ്ഞു. അവസരങ്ങൾ പലതും നഷ്ടപ്പെടുത്തി. തെളിവുകൾ പൂർണമായി മനസിലാക്കാൻ കഴിഞ്ഞില്ല. ആശങ്കകൾ ഉന്നയിച്ച പലരെയും ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

