ഡൗൺ: കൗണ്ടി ഡൗണിൽ വാഹനത്തിന് തീപിടിച്ചു. ഡ്രൈവറെ സംഭവ സ്ഥലത്ത് നിന്നും എയർലിഫ്റ്റ് ചെയ്തു. ഗ്രൂംസ്പോർട്ടിലെ ഡോണഗാഡി റോഡിൽ ആയിരുന്നു സംഭവം. തീപിടിത്തത്തിന് പിന്നാലെ മേഖല പോലീസ് അടച്ചു. വാഹന യാത്രികർ മറ്റ് വഴികൾ യാത്രയ്ക്കായി തിരഞ്ഞെടുക്കണം എന്നാണ് പോലീസിന്റെ നിർദ്ദേശം.
പരിക്കേറ്റയാൾ റോയൽ വിക്ടോറിയ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
Discussion about this post

