ഡബ്ലിൻ: ഭവന നിർമ്മാണത്തിനായി കൂടുതൽ ഭൂമി സോൺ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. ഭവന മന്ത്രിയുടെ അഭ്യർത്ഥന പ്രകാരം ആണ് 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭവന നിർമ്മാണത്തിനായി ഭൂമി വിഭജിക്കാൻ ആരംഭിച്ചത്. ഇതുവരെ 14 കൗൺസിലുകൾ അവരുടെ പ്രാദേശിക വികസന പദ്ധതികളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ഒയിറിയാച്ച്ടാസ് കമ്മിറ്റി ഓൺ ഇൻഫ്രാസ്ട്രക്ചർ ആൻഡ് നാഷണൽ ഡെവലപ്മെന്റ് പ്ലാൻ ഡെലിവറിക്ക് നൽകിയ വിശദാംശങ്ങളിൽ കൗണ്ടി ആൻഡ് സിറ്റി മാനേജ്മെന്റ് അസോസിയേഷൻ ആണ് ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്. ജൂൺ മാസത്തോടെ 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി ജോലികൾ പൂർത്തിയാക്കുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ വർഷം അവസാനത്തോടെ മുഴുവൻ കൗൺസിലുകളും സോണിംഗ് പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. വർധിപ്പിച്ച സർക്കാരിന്റെ ഭവന ലക്ഷ്യങ്ങൾ കൈവരിക്കുക ലക്ഷ്യമിട്ടാണ് ഭവന വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്.

