ഡബ്ലിൻ: ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റ്. മൂന്ന് യുവാക്കളാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ വർഷം നവംബർ 25 ന് ആയിരുന്നു സംഭവം ഉണ്ടായത്.
ഇന്ന് രാവിലെയോടെയാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ഒൻപതോളം വീടുകളിൽ പരിശോധന നടത്തിയിരുന്നു. ഇതിനൊടുവിൽ ആയിരുന്നു പ്രതികൾ പിടിയിലായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

