ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ പൈപ്പ് ബോംബുകൾ കണ്ടെത്തി. ന്യൂടൗണബെയിലെ അപ്പർ ഹൈടൗൺ റോഡിൽ ആയിരുന്നു സംഭവം. ഇതിന് പിന്നാലെ സ്ഥലത്ത് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ഇന്നലെ ആയിരുന്നു സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാത വസ്തു വഴിയരികിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടവരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസും വിദഗ്ധ സംഘവും എത്തി നടത്തിയ പരിശോധനയിൽ പൈപ്പ് ബോംബുകൾ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

