ഡബ്ലിൻ: സ്കൂൾ സെക്രട്ടറിമാരും കെയർടേക്കർമാരും ഉൾപ്പെട്ട പെൻഷൻ തർക്കം ഇന്ന് ലേബർ കോടതി പരിഗണിക്കും. തൊഴിലാളി സംഘടനയായ ഫോർസയുടെ അപേക്ഷയിലാണ് കോടതി ഇന്ന് വാദം കേൾക്കുന്നത്. പ്രശ്ന പരിഹാരത്തിനായി ഫോർസയും വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷനും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് വിഷയം ലേബർ കോടതിയ്ക്ക് മുൻപിൽ എത്തിയത്.
നവംബറിൽ ആയിരുന്നു ചർച്ചകൾ. പെൻഷനും മറ്റ് ആനുകൂല്യങ്ങളും തങ്ങൾക്കും ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇത് ഉന്നയിച്ച് ഒരാഴ്ച നീണ്ട സമരവും ഇവർ നടത്തിയിരുന്നു. ഈ സമരം രണ്ടായിരം സ്കൂളുകളെ ആയിരുന്നു ബാധിച്ചത്.
Discussion about this post

