ഡബ്ലിൻ: പടിഞ്ഞാറൻ ഡബ്ലിനിൽ കാർ ഇടിച്ച് വയോധിക മരിച്ചു. ലിഫി വാലിയിലെ ഫോണ്ടിൽ റോഡിൽ ആയിരുന്നു സംഭവം. സാരമായി പരിക്കേറ്റ സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് പോലീസ് പറയുന്നത്. അപകടത്തിൽ മറ്റ് പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
60 വയസ്സുള്ള സ്ത്രീയ്ക്കാണ് ജീവൻ നഷ്ടമായത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. നടന്ന് പോകുകയായിരുന്നു സ്ത്രീ. ഇതിനിടെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഇവർക്ക് സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ ഗാർഡ ഫോറൻസിക് കൊളീഷൻ ഇൻവെസ്റ്റിഗേഷൻ സ്ഥലത്ത് എത്തി പരിശോധന നടത്തി. അപകടത്തിന് പിന്നാലെ സ്ഥലത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. പിന്നീട് ഉദ്യോഗസ്ഥർ എത്തി ഇത് പരിഹരിച്ചു. 60 കാരിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

