അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10000 റണ്‍സ് നേട്ടം കൈവരിക്കുന്ന ആദ്യ അയർലാൻഡ് താരമായി പോള്‍ സ്റ്റിര്‍ലിങ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലാണ് അദ്ദേഹം ഈ നേട്ടത്തിന് ഉടമയായത്. പത്ത് വർഷത്തിലേറെയായി ഐറിഷ് ബാറ്റിങ് നിരയുടെ നെടുംതൂണാണ് സ്റ്റിര്‍ലിങ്.
37-ാം റണ്‍സ് എടുത്തപ്പോഴാണ് വലംകൈയന്‍ ഓപ്പണർ ഈ നാഴികക്കല്ല് പിന്നിട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് പിന്നിടുന്ന 97-ാമത്തെ ക്രിക്കറ്റ് കളിക്കാരനാണ് അദ്ദേഹം. മത്സരത്തിൽ 54 റണ്‍സിന് അദ്ദേഹം പുറത്തായി. അദ്ദേഹത്തിന്റെ 57-ാം അന്താരാഷ്ട്ര അര്‍ധ സെഞ്ച്വറിയായിരുന്നു ഇത്.
അയര്‍ലന്‍ഡിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ രണ്ടാമത്തേത് ആന്‍ഡ്രൂ ബാല്‍ബിര്‍ണിയാണ്. 2011 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിക്ക് പേരുകേട്ട കെവിന് ഒ’ബ്രയാന്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തും മറ്റൊരു ഐറിഷ് ഇതിഹാസം വില്യം പോര്‍ട്ടര്‍ഫീല്‍ഡ് 5,480 റണ്‍സുമായി നാലാം സ്ഥാനത്തും തുടരുന്നു. യുവതാരം ഹാരി ടെക്ടര്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്