ഡബ്ലിന്‍ : ഡബ്ലിന്‍ ,കോര്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ നിന്നും പാസഞ്ചര്‍ ബോര്‍ഡിംഗ് പാസ് ഡാറ്റ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു . തേര്‍ഡ് പാര്‍ട്ടി സപ്ലയറായ കോളിന്‍സ് എയ്റോസ്പേസിന്റെ ഐ ടി വീഴ്ചയിലാണ് ഡാറ്റകള്‍ ചോര്‍ന്നത്.
വിവരങ്ങൾ ചോർന്ന യാത്രക്കാരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും ലക്ഷക്കണക്കിന് യാത്രക്കാരുടെ വിവരങ്ങൾ ചോർന്നതായാണ് സൂചന . ഏത് തരത്തിലുള്ള വിവരങ്ങളാണ് പുറത്ത് എത്തിയതെന്നും വ്യക്തമല്ല.
ഓഗസ്റ്റിൽ ഡബ്ലിൽ വിമാനത്താവളം വഴി 3.8 മില്യൺ യാത്രക്കാരാണ് കടന്നുപോയത് . ഈ യാത്രക്കാരെ കുറിച്ചുള്ള വിവരങ്ങളാണ് ചോർന്നത് .സൈബർ ക്രിമിനൽ സംഘം ഈ വിവരങ്ങൾ ഓൺലൈനിൽ പ്രചരിപ്പിച്ചതായി ഡി എ എ യ്ക്ക് വിവരം ലഭിച്ചിരുന്നു.
ഐ ടി സംവിധാനങ്ങളുടെ വീഴ്ച്ചയെ പറ്റി കോളീൻസ് എയ്റോസ്പേസ് ഡി എ എ യെ അറിയിച്ചതിനെ തുടർന്ന് സെപ്തംബര്‍ 19ന് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന് ഡി എ എ പ്രാഥമിക റിപ്പോര്‍ട്ട് നല്കി.തുടര്‍ന്നാണ് ഐ എ എ, ഡി പി സി,എന്‍ സി എസ് സി റെഗുലേറ്റര്‍മാരുമായും എയര്‍ലൈനുകളുമായും സഹകരിച്ച് അന്വേഷണം ആരംഭിച്ചത്. എന്നാൽ ചോർച്ചകൾ ഡി എ എ സിസ്റ്റത്തിൽ നേരിട്ട് സ്വാധീനച്ചതായി തെളിവില്ലെന്ന് ഡി എ എ വക്താവ് പറഞ്ഞു .അതിനാൽ ഓഗസ്റ്റിൽ യാത്ര ചെയ്തവർ ഭയപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ ബുക്കിംഗുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായാൽ ജാഗ്രത പാലിക്കണമെന്നും ഡി എ എ വക്താവ് പറഞ്ഞു .

