ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ പാർലമെന്റ് സ്ട്രീറ്റ് ഇന്ന് മുതൽ ഗതാഗത രഹിതം. വെള്ളിയാഴ്ച മുതൽ കാൽനട യാത്രികരെയും സൈക്കിൾ യാത്രികരെയും മാത്രമാണ് ഇതുവഴി സഞ്ചരിക്കാൻ അനുവദിക്കുക. ഡബ്ലിൻ സിറ്റി ട്രാൻസ്പോർട്ട് പ്ലാനിന്റെ ഭാഗമായിട്ടാണ് പാർലമെന്റ് സ്ട്രീറ്റിൽ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.
ഇന്ന് മുതൽ പാർലമെന്റ് സ്ട്രീറ്റിലെ എസെക്സ് ക്വേയ്ക്കും എസെക്സ് ഗേറ്റിനും ഇടയിലുള്ള ഭാഗം ശാശ്വതമായി ഗതാഗത രഹിതമായിരിക്കും. സെക്കിൾ യാത്രികർക്കും കാൽനട യാത്രികർക്കും മാത്രമേ ഈ വഴി ഇനി മുതൽ ഉപയോഗിക്കാനാകൂ. ഈ ഭാഗത്തെ റോഡ് നിരപ്പ് കെർബ് ലെവലിലേക്ക് ഉയർത്തും.
പാർലമെന്റ് സ്ട്രീറ്റിലെ എസെക്സ് ഗേറ്റിനും ലോർഡ് എഡ്വേർഡ് സ്ട്രീറ്റിനും ഇടയിലുള്ള ഭാഗവും ഇപ്പോൾ ഗതാഗത രഹിതമാണ്. എന്നാൽ രാവിലെ ആറ് മുതൽ 11 മണിവരെ ഡെലിവറി വാഹനങ്ങൾ ഇവിടേയ്ക്ക് അനുവദിക്കും. ഇന്ന് മുതൽ പാർലമെന്റിൽ ടു വേ സൈക്ലിംഗിന് അനുമതിയുണ്ട്. ഗ്രാറ്റൻ പാലത്തിന്റെ കിഴക്ക് ഭാഗത്തായി സൈക്ലിംഗിനായി പുതിയ ടു-വേ സൈക്ലിംഗ് ലിങ്ക് ഒരുക്കും.

