ഡബ്ലിൻ: ഐക്യരാഷ്ട്രസഭയിൽ ഇസ്രായേലിനെ ബഹിഷ്കരിക്കാതെ അയർലൻഡ്. മറ്റ് രാജ്യങ്ങൾ ഇസ്രായേലിനെ അകറ്റിനിർത്തിയപ്പോൾ അയർലൻഡ് വിദേശകാര്യമന്ത്രി ഹെലൻ മക്കെന്റിയുടെ നേതൃത്വത്തിലുള്ള ഡെലിഗേഷൻ മാത്രം മര്യാദകൾ പാലിച്ചു. ന്യൂയോർക്കിലെ യുഎൻ ജനറൽ അസംബ്ലിയിൽ ആയിരുന്നു നാടകീയ രംഗങ്ങൾ.
അസംബ്ലിയിൽ പ്രസംഗിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വേദിയിലെത്തി. ഈ വേളയിൽ മറ്റ് രാജ്യങ്ങളിലെ ഡെലിഗേറ്റുകൾ വേദിയിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. എന്നാൽ അയർലൻഡ് ഡെലിഗേഷൻ മാത്രം വേദിയിൽ തുടർന്നു. ഇതിനിടെ നെതന്യാഹുവിൽ നിന്നും പലസ്തീനെ പിന്തുണയ്ക്കുന്ന അയർലൻഡ് ഉൾപ്പെടെയുളള രാജ്യങ്ങൾക്കെതിരെ പരിഹാസവും ഉയർന്നിരുന്നു. എന്നാൽ അയർലൻഡ് തങ്ങളുടെ മര്യാദ പാലിക്കുകയായിരുന്നു.

