ഡബ്ലിൻ: അടുത്ത വർഷം അയർലൻഡിലെ വാടക വിപണിയെ കാത്തിരിക്കുന്നത് സമഗ്രപരിഷ്കാരങ്ങൾ. സർക്കാരിന്റെ പുതിയ വാടക നയങ്ങളാണ് മാറ്റത്തിന് കാരണമാകുന്നത്. അടുത്ത വർഷം മാർച്ച് ഒന്ന് മുതൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽവരും.
വാടകക്കാർക്ക് കൂടുതൽ സുരക്ഷിതത്വം നൽകുന്ന നിയമത്തിനാണ് ജൂണിൽ സർക്കാർ അംഗീകാരം നൽകിയത്. പുതിയ നിയമ പ്രകാരം രാജ്യം മുഴുവൻ വാടക സമ്മർദ്ദ മേഖല, അഥവാ റെന്റ് പ്രഷർ സോണായി മാറും. വാർഷിക വാടക വർധനവ് 2 ശതമാനത്തിലോ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് നിരക്കിലോ പരിമിതപ്പെടുത്തുന്നു. പണപ്പെരുപ്പം വർധിക്കുന്നത് ഇനി വാടകക്കാരെ ബാധിക്കില്ല. രണ്ട് ശതമാനം എന്ന പരിധി ഇതിന് വേണ്ടിയാണ് കൊണ്ടുവന്നത്. ഇനി മുതൽ വാടക കരാറുകൾക്ക് ആറ് വർഷം ആയിരിക്കും കാലാവധി.
Discussion about this post

