ഡബ്ലിൻ: ഡബ്ലിനിൽ പുതിയ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നു. സ്പോർട്സ് അയർലൻഡ് ക്യാമ്പസിൽ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് അധികൃതർ നിർമ്മാണ അനുമതി നൽകി. രണ്ട് ഘട്ടമായിട്ടായിരിക്കും സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനം.
ആദ്യ ഘട്ട പ്രവർത്തനങ്ങൾക്കുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്. പ്രധാന ഫീൽഡ്, 4,240 പേർക്ക് ഇരുന്ന് കളികാണാനുള്ള സൗകര്യം, ഹൈ പെർഫോമൻസ് സെന്റർ, കളിക്കാർ, ഉദ്യോഗസ്ഥർ എന്നിവർക്കുള്ള കെട്ടിടം എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. 2030 ലെ ടി 20 വേൾഡ് കപ്പിന്റെ സഹ ആതിഥേയർ കൂടിയാണ് അയർലൻഡ്. അതിനാൽ സ്റ്റേഡിയത്തിന്റെ നിർമ്മാണം ഏറെ പ്രധാനപ്പെട്ടതാണ്.
Discussion about this post

