ഡബ്ലിൻ: അയർലൻഡിലെ ഏറ്റവും വൃത്തിയുള്ള പട്ടണമായി സ്ലൈഗോ. നാസിനെ മറികടന്നാണ് വൃത്തിയുടെ കാര്യത്തിൽ സ്ലൈഗോ ഒന്നാമത് എത്തിയത്. ഐറിഷ് ബിസിനസ് എഗെയിൻസ്റ്റ് ലിറ്ററിന്റെ (ഐബിഎഎൽ) ഏറ്റവും പുതിയ ആന്റി-ലിറ്റർ റാങ്കിംഗിലാണ് സ്ലൈഗോയ്ക്ക് ഒന്നാം സ്ഥാനം.
40 പട്ടണങ്ങളെയും നഗരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് റാങ്കിംഗ് നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ ഒന്നാംസ്ഥാനം നേടിയത് നഗരത്തെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന് വകയുള്ള കാര്യമാണ്. അതേസമയം കഴിഞ്ഞ മൂന്ന് തവണയും ഒന്നാം സ്ഥാനത്ത് ആയിരുന്ന നാസ് ഇക്കുറി 13ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
സ്ലൈഗോ കഴിഞ്ഞാൽ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരം ലെയ്ക്സ്ലിപ്പ് ആണ്. വെസ്റ്റ്പോർട്ട്, മോനാഗൻ, ടുള്ളമോർ എന്നിവ പട്ടികയിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് പട്ടണങ്ങളായി മാറി.

