ഡബ്ലിൻ : അയര്‍ലൻഡില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള രാഷ്ട്രീയ പാര്‍ട്ടിയായി ഷിന് ഫെയ്ൻ . ബിസിനസ് പോസ്റ്റ്- റെഡ് സി പോള്‍ സര്‍വേ റിപ്പോർട്ടാണ് പുറത്ത് വന്നത് . പിന്തുണയില്‍ വലിയ കുറവോ നേട്ടമോ സംഭവിക്കാതെ ഒരു വര്‍ഷക്കാലമായി ഇതേ നിലയില്‍ തുടരുകയാണ് ഷിന് ഫെയ്ന്.
ഫിനഗേല്‍ ആണ് 18 ശതമാനം പിന്തുണയോടെ രണ്ടാമത്. മുന്‍ സര്‍വേയിലും ഇതേ നിലയിലായിരുന്നു പാര്‍ട്ടി. മൂന്നാം സ്ഥാനത്തുള്ള മറ്റൊരു ഭരണകക്ഷിയായ ഫിയനാ ഫാളിന്റെ പിന്തുണ കുറഞ്ഞ് 16 ശതമാനമായിട്ടുണ്ട്.
സോഷ്യല്‍ ഡെമോക്രാറ്റ്സ് പാർട്ടിയ്ക്ക് 8 ശതമാനം , ഗ്രീന്‍ പാര്‍ട്ടിയ്ക്ക് 3 ശതമാനം , പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റിന് 3 ശതമാനം, സ്വതന്ത്രര്‍ക്കുള്ള 12 ശതമാനം എന്നിങ്ങനെയാണ് ബാക്കിയുള്ള കണക്കുകൾ.

