ഡബ്ലിൻ: അടുത്ത പൊതുതിരഞ്ഞെടുപ്പിന് ശേഷവും പാർട്ടിയെ താൻ തന്നെ നയിക്കുമെന്ന് സിൻ ഫെയ്ൻ വനിതാ നേതാവ് മേരി ലൂ മക്ണൊൾഡ്. സിൻ ഫെയ്നിന്റെ വാർഷിക സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു നേതാവായി തന്നെ തുടരുകയാണെന്ന് മേരി വ്യക്തമാക്കിയത്. സിൻ ഫെയ്ൻ ഒറ്റക്കെട്ടും ശക്തവുമാണെന്നും മേരി പറഞ്ഞു. ബെൽഫാസ്റ്റിൽ ആയിരുന്നു വാർഷിക സമ്മേളനം സംഘടിപ്പിച്ചത്.
ഓരോ വാർഷിക സമ്മേളനത്തിലും അംഗങ്ങളാണ് നേതൃത്വത്തെ തിരഞ്ഞെടുക്കുന്നത് എന്ന് മേരി പറഞ്ഞു. ഇക്കുറിയും തന്നെയും മിഷേൽ ഒ നീലിനെയും പ്രവർത്തകർ തിരഞ്ഞെടുത്തു. ഫിയന്ന ഫെയിലും ഫിൻ ഗെയ്ലും ഉൾപ്പെടാത്ത സർക്കാർ രൂപീകരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും മേരി കൂട്ടിച്ചേർത്തു.
Discussion about this post

