ഡബ്ലിൻ : മകളെ ബലാത്സംഗം ചെയ്യുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പിതാവിന് 12 വർഷത്തെ തടവ്. 51 വയസ്സുള്ള ഓഫാലി സ്വദേശിയ്ക്കാണ് സെൻട്രൽ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. മകൾ ഒരു കൊച്ചുകുട്ടിയായിരിക്കുമ്പോൾ തന്നെ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചതായി സെൻട്രൽ ക്രിമിനൽ കോടതി കണ്ടെത്തി.
ആരോടെങ്കിലും പറഞ്ഞാൽ പെൺകുട്ടിയെ കൊല്ലുമെന്നും, അനുജത്തിയെ പീഡിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. 2012 നും 2020 നും ഇടയിലാണ് ബലാത്സംഗം നടന്നത്. വിചാരണയ്ക്ക് ശേഷം കഴിഞ്ഞ ജൂലൈയിൽ പിതാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി.പെൺകുട്ടിയെ അഞ്ച് വയസുമുതൽ 13 വയസ്സ് വരെ പീഡനത്തിനിരയാക്കിയിരുന്നു. ഇളയ കുട്ടി ജനിച്ചതിന് പിന്നാലെയാണ് മാതാപിതാക്കൾ വേർപിരിഞ്ഞത് .
ഇപ്പോൾ 18 വയസ്സുള്ള പെൺകുട്ടി, തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും പീഡനത്തിലൂടെ കടന്നുപോയെന്നും ഏഴ് വയസ്സുള്ളപ്പോൾ ആത്മഹത്യാ ചിന്ത ഉണ്ടായെന്നും കോടതിയിൽ പറഞ്ഞിരുന്നു.

