മൊനാഘൻ: കൗണ്ടി മൊനാഘനിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കുറ്റം സമ്മതിച്ച് പ്രതി. താൻ അശ്രദ്ധമായാണ് വാഹനം ഓടിച്ചത് എന്ന് 25 വയസ്സുള്ള സിയാര നോളൻ സമ്മതിച്ചു. ഇന്നലെ രാവിലെ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു കുറ്റസമ്മതം. ക്ലോണിലെ കാര സ്ട്രീറ്റ് സ്വദേശിയാണ് സിയാര നോളൻ.
മൂന്ന് വർഷം മുൻപായിരുന്നു നോളന്റെ വാഹനം ഇടിച്ച് കാൽനടയാത്രിക കൊല്ലപ്പെട്ടത്. ക്ലോണവില്ലയിൽ എലിസബത്ത് മക്ഗോൾഡ്രെിക്കിന്റ് ആയിരുന്നു കൊല്ലപ്പെട്ടത്. 2023 ഏപ്രിൽ 8 ന് ആയിരുന്നു സംഭവം. തുടർന്ന് നോളനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റസമ്മതം നടത്തിയ പശ്ചാത്തലത്തിൽ നോളന്റെ ശിക്ഷ ഉടൻ വിധിക്കും.
Discussion about this post

