ഡബ്ലിൻ: ജൂലിയൻസ്റ്റൗൺ, മീത്ത് പള്ളി സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവ് വിശുദ്ധ ഗീവർഗീസ് സഹദയുടെ ഓർമ്മ പെരുന്നാൾ ഈ മാസം 24, 25 (വെള്ളി, ശനി) ദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്ച വൈകീട്ട് പെരുന്നാളിന് കൊടിയേറും. അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്റ്റെഫനോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പരിപാടികൾ നടക്കുന്നത്.
വെള്ളിയാഴ്ചത്തെ കൊടിയേറ്റിന് പിന്നാലെ സന്ധ്യാ നമസ്കാരം, ജോർജിയൻ വോയ്സ് നയിക്കുന്ന ഗാനസന്ധ്യ, വചന ശുശ്രൂഷ, ആശീർവാദം, വെച്ചൂട്ടിനുള്ള അരിയിടൽ എന്നിവ ഉണ്ടായിരിക്കും. ശനിയാഴ്ച പ്രഭാത നമസ്കാരത്തോടെയാകും ആഘോഷപരിപാടികൾക്ക് തുടക്കം ആകുക. സ്റ്റെഫാനോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ്, വെച്ചൂട്ട് എന്നിവ ഉണ്ടകും.

