കോർക്ക്: സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി കോർക്കിലെ മേഴ്സി ആശുപത്രി. അണുബാധയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് ആശുപത്രിയുടെ തീരുമാനം. നിയന്ത്രണം ഏർപ്പെടുത്തിയ നടപടികളോട് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ഇന്ന് ഉച്ചയോടെയാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. അണുബാധ തടയുന്നതിന് വേണ്ടി മറ്റ് നടപടികളും ആശുപത്രി അധികൃതർ സ്വീകരിക്കുന്നുണ്ട്. രോഗികളെ കാണാൻ എത്തുന്ന സന്ദർശകരും വ്യക്തിശുചിത്വം പാലിക്കണം. ചുമ, ഛർദ്ദി, വയറിളക്കം എന്നിവ ഉണ്ടെങ്കിൽ ആരും ആശുപത്രിയിലേക്ക് എത്തരുതെന്നും നിർദ്ദേശമുണ്ട്.
Discussion about this post

