ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി കൗൺസിലിന്റെ ഐറിഷ് ഭാഷാ നയത്തിന്റെ കരടിനെതിരായ കേസ് റദ്ദാക്കിയ കോടതി വിധിയെ സ്വാഗതം ചെയ്ത് സ്റ്റോർമോണ്ട് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീൽ. ഐറിഷ് ഭാഷ അഭിവൃദ്ധി പ്രാപിക്കേണ്ടതുണ്ട്. അതിന് ഇത്തരത്തിലുള്ള നയം ആവശ്യമാണെന്നും മിഷേൽ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മിഷേൽ.
ബെൽഫാസ്റ്റ് സിറ്റി കൗൺസിലിന്റെ തീരുമാനത്തിനെതിരെ ടിയുവി അംഗം ആൻ മക്ലൂർ ആണ് നിയമനടപടിയ്ക്ക് മുതിർന്നത്. ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെയാണ് കൗൺസിൽ കരട് തയ്യാറാക്കിയത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയിൽ പരാതി നൽകിയത്. എന്നാൽ ഇത് കോടതി റദ്ദാക്കുകയായിരുന്നു.
Discussion about this post

