അയർലൻഡിൽ താപനില അടുത്തയാഴ്ച്ചയോടെ അടുത്ത 20 ഡിഗ്രിയിലേക്ക് അടുക്കുമെന്ന് മെറ്റ് ഐറാൻ. വരാനിരിക്കുന്ന വാരാന്ത്യം വെയിലും മഴയും ഇടകലർന്നതായിരിക്കുമെന്നും മെറ്റ് ഐറാൻ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് കനത്ത മഴയും പകൽ സമയത്ത് 12 മുതൽ 17 ഡിഗ്രി വരെ ഉയർന്ന താപനിലയും പ്രതീക്ഷിക്കുന്നു. രാത്രിയിൽ 6 മുതൽ 10 ഡിഗ്രി വരെ താഴ്ന്ന താപനിലയും പ്രതീക്ഷിക്കുന്നു.
ഞായറാഴ്ച 13 മുതൽ 17 ഡിഗ്രി വരെ ഉയർന്ന താപനിലയുള്ള സ്ഥലങ്ങളിൽ നേരിയ ചൂട് ഉണ്ടാകുമെങ്കിലും, പടിഞ്ഞാറും വടക്കും ഭാഗങ്ങളിൽ മഴയുണ്ടാകാമെന്നും 8 മുതൽ 11 ഡിഗ്രി വരെ താഴ്ന്ന താപനിലയിലേക്ക് താഴുമെന്നും മെറ്റ് ഐറാൻ റിപ്പോർട്ടിൽ പറയുന്നു. ചൊവ്വാഴ്ചത്തെ രാജ്യത്തിന്റെ വടക്കൻ പകുതിയിൽ കൂടുതലും മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും, ചിലയിടങ്ങളിൽ ചാറ്റൽ മഴയും പ്രതീക്ഷിക്കാം .

