ബെൽഫാസ്റ്റ് : ഫ്രാൻസിൽ നിന്നും കാണാതായ ഐറിഷ് പൗരനെ കണ്ടെത്തി. യുകെയിലെ വിദേശകാര്യ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാരിസിലാണ് അദ്ദേഹം ഉള്ളത് എന്നും അധികൃതർ വ്യക്തമാക്കി. 38 കാരനായ റോബർട്ട് കിൻകെയ്ഡിനെ ആയിരുന്നു ഫ്രാൻസിൽവച്ച് കാണാതെ ആയത്.
ജൂലൈ 17 ന് ആയിരുന്നു സംഭവം. ആഫ്രിക്കയിലെ ബെനിനിലെ ഓയിൽ കമ്പനിയിലാണ് റോബർട്ട് ജോലി ചെയ്യുന്നത്. അവധിയ്ക്ക് നാട്ടിലെത്തിയ അദ്ദേഹം 17 നാണ് തിരികെ മടങ്ങിയത്. ഡബ്ലിനിൽ നിന്നും ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തിന് ബെനിനിലേക്കുള്ള കണക്ടിംഗ് ഫ്ളൈറ്റ് കിട്ടിയിരുന്നില്ല. ഇക്കാര്യം വീട്ടുകാരെ ഫോണിൽ വിളിച്ച് അറിയിച്ചതിന് പിന്നാലെ അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയായിരുന്നു.
പാരിസിലാണ് റോബർട്ട് ഉള്ളതെന്നാണ് അറിയാൻ കഴിയുന്നത്. നിലവിൽ ആശുപത്രിയിലാണ് അദ്ദേഹം ഉള്ളത്. ലോയിസിലുള്ള റോബർട്ടിന്റെ സഹോദരൻ ഫ്രാൻസിലേക്ക് തിരിച്ചിട്ടുണ്ട്.

