ഡബ്ലിൻ: എന്റർപ്രൈസ് അയർലന്റിന്റെ ചെയർമാൻ സ്ഥാനം രാജിവച്ച് ബിസിനസുകാരനായ മൈക്കിൾ കാരി. പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹൗസിംഗ് ഏജൻസിയുടെ ചെയർമാൻ സ്ഥാനവും അദ്ദേഹം രാജിവച്ചു. പ്രമുഖ ബിസ്ക്കറ്റ് നിർമ്മാണ കമ്പനിയായ ഈസ്റ്റ് ഹൗസ് ബേക്ക്ഹൗസിന്റെ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമാണ് അദ്ദേഹം.
വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജിവയ്ക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. അടുത്തിടെ ഈസ്റ്റ് കോസ്റ്റ് ബേക്ക്ഹൗസിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജി എന്നതാണ് ശ്രദ്ധേയം.
Discussion about this post