കോർക്ക്: ക്രോഗ് പാട്രിക്കിലേക്ക് തീർത്ഥാടനം നടത്തി കോർക്ക് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവക അംഗങ്ങൾ. ഇടവക യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ഞായറാഴ്ചയായിരുന്നു തീർത്ഥാടനം. നിരവധി വിശ്വാസികൾ തീർത്ഥാടനത്തിന്റെ ഭാഗമായി.
ഇടവക മെത്രാപ്പൊലീത്ത തോമസ് മോർ അലക്സന്ത്രയോസിന്റെ അനുഗ്രഹത്തോടെയാണ് തീർത്ഥാടനം ആരംഭിച്ചത്. യാത്രയ്ക്ക് മുന്നോടിയായി ഇടവക വികാരി ഫാ. ജോജോ ജോസഫിന്റെ പ്രാർത്ഥനയും ഉണ്ടായിരുന്നു. ഇടവകപ്പട്ടക്കാരനും ഭദ്രാസന വൈദീക സെക്രട്ടറിയുമായ ഫാ. ബിജോയ് കാരുകുഴിയിൽ, ഇടവക ട്രസ്റ്റി ജെയ്മോൻ മർക്കോസ്, സെക്രട്ടറി ക്രൈസ് ജോൺ സെന്റ് പീറ്റേഴ്സ് യൂത്ത് അസോസിയേഷൻ ഭാരവാഹികളായ എൽദോ രാജൻ, ചാർളി മാത്യു എന്നിവർ തീർത്ഥാടനത്തിന് നേതൃത്വം നൽകി. ക്രോ പാട്രിക് ചാപ്പലിൽ സംഘം കുർബാനയും അർപ്പിച്ചു.

