ഡബ്ലിൻ: ഐറിഷ് സർക്കാരിന്റെ നിലവിലെ കുടിയേറ്റ നയങ്ങൾ ഭാവിയിൽ രാജ്യത്തിന് തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പ്. ഇമിഗ്രന്റ് കൗൺസിൽ ഓഫ് അയർലൻഡാണ് മുന്നറിയിപ്പ് നൽകിയത്. കുടിയേറ്റത്തിലെ നിയന്ത്രണങ്ങൾ രാജ്യത്തിന്റെ സമ്പത്തിനെ തളർത്തുമെന്നാണ് മുന്നറിയിപ്പ്.
ഏഴാമത് വാർഷിക നാഷണൽ മൈഗ്രന്റ് ഇൻക്ലൂഷൻ കോൺഫറൻസിൽ ആയിരുന്നു കൗൺസിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അയർലൻഡിന്റെ സാമ്പത്തിക വളർച്ചയ്ക്കും തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും കുടിയേറ്റത്തിന് അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. ഇതിന് പുറമേ പൊതുസേവനങ്ങളെ പിന്തുണയ്ക്കാനും കുടിയേറ്റം ആവശ്യമാണ്. എന്നാൽ കുടിയേറ്റത്തോടുള്ള നിലവിലെ രാജ്യത്തിന്റെ പിന്തിരിപ്പൻ സമീപനം ഇതിനെല്ലാം തിരിച്ചടിയാകുമെന്നും ഇമിഗ്രന്റ് കൗൺസിൽ ഓഫ് അയർലൻഡ് മുന്നറിയിപ്പ് നൽകി.

