കൊല്ലം: മൈനാഗപ്പള്ളിയിൽ ഭിന്നശേഷിക്കാരനായ പത്ത് വയസ്സുകാരന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ ദുരൂഹത . സുജ- ജയകൃഷ്ണൻ ദമ്പതികളുടെ മകനായ അക്ഷയ്ക്കാണ് പൊള്ളലേറ്റത്. ഞായറാഴ്ചയാണ് സംഭവം.സുജയും ജയകൃഷ്ണനും ഇപ്പോൾ അകന്നു കഴിയുകയാണ്, കുട്ടി അമ്മയോടൊപ്പമാണ് താമസിക്കുന്നത്. ശാസ്താംകോട്ടയിലെ മനോവികാസ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയാണ് അക്ഷയ്.
കുട്ടിക്ക് മനഃപൂർവ്വം പരിക്കേൽപ്പിച്ചതാണെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് ജയകൃഷ്ണൻ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ശരീരത്തിൽ കഞ്ഞിവെള്ളം വീണതാണെന്നാണ് അമ്മ സുജ പൊലീസിനോട് പറഞ്ഞത്.
ശാസ്താംകോട്ട പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല, എന്നാൽ ബന്ധപ്പെട്ടവരിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഏകദേശം 40% പൊള്ളലേറ്റ കുട്ടിയെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി.

