ഡബ്ലിൻ: നഗരത്തിലെ പ്രധാന ഔട്ട്ലെറ്റ് നവീകരിക്കാൻ മക്ഡൊണാൾഡ്സ്. ഇതിനായി ഡബ്ലിൻ സിറ്റി കൗൺസിൽ അനുമതി നൽകി. ഡബ്ലിനിലെ ഒ കോണൽ സ്ട്രീറ്റിലെ ഔട്ട്ലെറ്റാണ് നവീകരിക്കുക.
ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചുകൊണ്ടാണ് ഡബ്ലിൻ സിറ്റി കൗൺസിൽ നവീകരണത്തിനായി അനുമതി നൽകിയിരിക്കുന്നത്. പ്രകാശപൂരിതമായ ചിഹ്നങ്ങളും, അടയാള വാക്കുകളും ഒഴിവാക്കണമെന്ന് കൗൺസിൽ നിർദ്ദേശിച്ചിട്ടുണ്ട്. റസ്റ്റോറന്റിന്റെ താഴത്തെ നിലയിൽ തിളക്കമാർന്ന എം ലോഗോ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്. റെസ്റ്റോറന്റിന് മുകളിലായി സ്ഥാപിച്ചിട്ടുള്ള സ്പൈക്കുകൾ നീക്കം ചെയ്യാനും കൗൺസിൽ അറിയിച്ചിട്ടുണ്ട്.
Discussion about this post

