ഡബ്ലിൻ: ആഗോളതലത്തിൽ തൊഴിലാളികളെ കുറയ്ക്കാനുള്ള തീരുമാനവുമായി അമേരിക്കൻ കമ്പനിയായ മാസ്റ്റർകാർഡ്. അയർലൻഡിലെ 1500 ലധികം തൊഴിലാളികളുടെ ജോലിയും ഇതോടെ പ്രതിസന്ധിയിലായി. മുഴുവൻ സമയ ജീവനക്കാരുടെ തോത് നാല് ശതമാനം കുറയ്്ക്കാനാണ് തീരുമാനം. ഈ സാമ്പത്തിക വർഷം ആദ്യ പാദത്തിൽ തന്നെ ഈ തീരുമാനം കമ്പനി നടപ്പിലാക്കും.
മാസ്റ്റർകാർഡിന് 1600 ഐറിഷ് ജീവനക്കാരാണ് ഉള്ളത്. ഇവർക്ക് പിരിച്ചുവിടൽ സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. കമ്പനിയുടെ തീരുമാനം എത്ര ജീവനക്കാരെ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. 2008 ൽ 36 ജീവനക്കാരുമായിട്ടാണ് കമ്പനി അയർലൻഡിൽ ചുവടുറപ്പിച്ചത്.
Discussion about this post

