ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ വീടുകൾക്ക് നേരെ മുഖംമൂടി ധരിച്ചെത്തിയ സംഘത്തിന്റെ ആക്രമണം. വീടുകളുടെ ജനാലകൾ തകർത്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അന്നലീ സ്ട്രീറ്റ്, ഹലോ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായത്. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മുഖം മൂടി ധരിച്ചെത്തിയ അജ്ഞാത സംഘം വീടുകൾക്ക് നേരെ കല്ലെറിയുകയായിരുന്നു. നിരവധി വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പോലീസ് പൊതുജനങ്ങളുടെ സഹായം തേടി. കുറ്റവാളികളെക്കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും വിവരം അറിയുമെങ്കിൽ 101 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാനാണ് നിർദ്ദേശം.
Discussion about this post