ടൈറോൺ: കൗണ്ടി ടൈറോണിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. 44 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 12.25 ഓടെ ആയിരുന്നു ആക്രമണം ഉണ്ടായത്. കെൽവിൻ റോഡിൽവച്ച് യുവാവിനെ പ്രതി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. യുവാവിന് അടിവയറ്റിലാണ് കുത്തേറ്റിരിക്കുന്നത്. നിലവിൽ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

