ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ ബാലികാസിലിൽ തീപിടിത്തം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ആളപായമില്ല. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ ഭാഗങ്ങൾ കത്തിനശിച്ചു.
ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു തീപിടിത്തത്തിന്റെ വിവരം ഫയർഫോഴ്സിന് ലഭിച്ചത്. ഇതേ തുടർന്ന് 42 ഓളം അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയം ആക്കിയിട്ടുണ്ട്.
Discussion about this post

